07 June Wednesday

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 36 മരണം ; നിരവധിപേർ ഗുരുതരാവസ്ഥയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023


ടെംപി
വടക്കൻ ഗ്രീസിൽ ചരക്ക്‌, യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച്‌ 36 പേർ മരിച്ചു. 85 പേർക്കു പരിക്കേറ്റു. ഇതിൽ നിരവധിപേർ ഗുരുതരാവസ്ഥയില്‍. ടെംപി നഗരത്തിനു സമീപം ചൊവ്വ അർധരാത്രിയോടടുത്തായിരുന്നു അപകടം. ഏഥൻസിൽനിന്ന്‌ തെസലോനികിയിലേക്ക്‌ പോയ യാത്രാ ട്രെയിനാണ്‌ എതിർദിശയിൽവന്ന ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്‌. ഉത്തരവാദിത്ത്വം ഏറ്റെടുത്ത്‌ ഗതാഗത മന്ത്രി കോസ്റ്റാസ്‌ കരമാൻലിസ്‌ രാജിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top