26 April Friday

തിരികെയെത്താൻ 
സമയമായില്ല ; ഗോതബായയോട്‌ വിക്രമസിംഗെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


കൊളംബോ
ജനരോഷം ഭയന്ന്‌ രാജ്യംവിട്ട മുൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെക്ക്‌ തിരികെയെത്താൻ പറ്റിയ സമയമല്ലെന്ന്‌ നിലവിലെ ശ്രീലങ്കൻ പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ. ഗോതബായ തിരികെയെത്തുന്നെന്ന വാർത്തകൾക്കിടെ വാൾ സ്‌ട്രീറ്റ്‌ ജേർണലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ പ്രതികരണം. ഇപ്പോഴത്തെ സഹാചര്യത്തിൽ ഗോതബായ തിരികെയെത്തിയാൽ പ്രതിഷേധം ആളിക്കത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഗോതബായ ഒളിവിലല്ലെന്നും ഉടൻ തിരിച്ചെത്തുമെന്നും മന്ത്രിസഭാ വക്താവ്‌ ബണ്ഡുല ഗുണവർധനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം, സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെ തമിഴ്‌ ന്യൂനപക്ഷ പാർടിയായ തമിഴ്‌ നാഷണൽ അലയൻസ്‌ (ടിഎൻഎ) സ്വാഗതം ചെയ്തു.

വിലക്ക്‌ 
നീട്ടി
മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ, സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രജപക്‌സെ എന്നിവരുടെ വിദേശയാത്രാ വിലക്ക്‌ ആഗസ്ത്‌ നാലുവരെനീട്ടി ശ്രീലങ്കൻ സുപ്രീംകോടതി. ചീഫ്‌ ജസ്‌റ്റിസ്‌ ജയന്ത ജയസൂര്യ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ്‌ വിധി. നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക്‌ ഇവരാണ്‌ പ്രധാന ഉത്തരവാദികളെന്നും അന്വേഷണം പൂർത്തിയാകുംവരെ രാജ്യംവിടാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയാണ്‌ പരിഗണിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top