25 April Thursday

നാടുവിട്ട ഗോതബായ 
ലങ്കയില്‍ തിരിച്ചെത്തി ; പ്രത്യേക സുരക്ഷയും ബംഗ്ലാവും നൽകി 
ലങ്കന്‍ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2022


കൊളംബോ
ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ കുടുംബത്തിനൊപ്പം നാടുവിട്ട മുൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ ലങ്കയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന് പ്രത്യേക സുരക്ഷയും സർക്കാർ ബംഗ്ലാവും നൽകി ശ്രീലങ്കൻ സർക്കാർ. കൊളംബോ വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ  മന്ത്രിമാരും ഭരണകക്ഷി പാർടി നേതാക്കളും സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന്‌ സായുധ സൈനികരുടെ അകമ്പടിയോടെ കൊളംബോയിലെ സർക്കാരിന്റെ ആഡംബര ബംഗ്ലാവിൽ എത്തിച്ചു. ബംഗ്ലാവിന്‌ സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തി.

ജൂലൈ 13നാണ്‌ അംഗരക്ഷകർക്കും കുടുംബത്തിനുമൊപ്പം രജപക്‌സെ നാടുവിട്ടത്‌. ആദ്യം മാലദ്വീപിലേക്കും അവിടെനിന്ന്‌ സിംഗപ്പുരിലേക്കും കടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top