08 June Thursday

റഷ്യയിൽ ഗൂഗിളിന്‌ 733 കോടി രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Saturday Dec 25, 2021

മോസ്കോ> രാജ്യത്ത്‌ നിയമപ്രകാരം നിരോധിച്ച വിവരങ്ങൾ നീക്കം ചെയ്യാത്തതിന്‌ ആ​ഗോള  സേർച്ച്‌ എൻജിൻ ഭീമന്‍ ഗൂഗിളിന്‌ 720 കോടി റൂബിൾ (ഏകദേശം 733 കോടി രൂപ) പിഴയിട്ട്‌ റഷ്യ. ടഗൻസ്കി ജില്ലാ കോടതിയുടേതാണ്‌ വിധി. ജയിലിലായ പ്രതിപക്ഷ നേതാവ്‌ അലെക്സെയ്‌ നവാൽനിയെ അനുകൂലിച്ച്‌ നടന്ന പ്രതിഷേധങ്ങളുടെ വിവരം നീക്കം ചെയ്യാത്തതിനാണ്‌ നടപടി.

മുമ്പ്‌ ഗൂഗിളിന്‌ താരതമ്യേന ചെറിയ പിഴ വിധിച്ചിരുന്നെങ്കിലും വരുമാനത്തിന്‌ ആനുപാതികമായ പിഴ ഈടാക്കാനുള്ള ആദ്യ വിധിയാണ് ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top