29 March Friday

ഡാറ്റ ചോ‌ർത്തൽ : ഗൂ​ഗിൾ 80 പേരെ പിരിച്ചുവിട്ടു ​

വെബ് ഡെസ്‌ക്‌Updated: Friday Aug 6, 2021


കലിഫോർണിയ
ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനും ചാരപ്പണി നടത്തിയതിനും ഗൂഗിൾ 80 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഓൺലൈൻ മാധ്യമമായ മദർബോർഡ് പ്രസിദ്ധീകരിച്ച റിപ്പോ‌ർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018നും 2020നും ഇടയിലുള്ള കാലയളവിലാണ് ​ഗൂഗിൾ ഇവരെ പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷംമാത്രം 36 പേരെ പിരിച്ചുവിട്ടു. ഇതിൽ ഭൂരിഭാ​ഗവും രഹസ്യവിവരങ്ങൾ ചോ‌ർത്തിയവരാണ്. 2018ൽ 18 പേരെയും 2019ൽ 26 പേരെയും സുരക്ഷാപ്രശ്നത്തിന്റെ പേരിൽ പിരിച്ചുവിട്ടു. ഫെയ്‌സ്ബുക്കിനും സമാനസാഹചര്യമുണ്ടായിട്ടുണ്ടെന്ന്‌ റിപ്പോർട്ടിലുണ്ട്‌. വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ 52 പേരെ 2014നും 2015നും ഇടയിൽ ഫെയ്‌സ്ബുക് പിരിച്ചുവിട്ടതായി മദർബോർഡ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top