26 April Friday

ഗീത ഗോപിനാഥ് ഐഎംഎഫ് തലപ്പത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

image credit gita gopinath twitter


വാഷിങ്ടൺ
മലയാളിയായ ഗീത ഗോപിനാഥ്  അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ തലപ്പത്തേക്ക്. ഐഎംഎഫ്  മുഖ്യ സാമ്പത്തികവിദ​ഗ്ധയും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ  ഗീത ഗോപിനാഥ് ജനുവരിയില്‍ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേല്‍ക്കും. നിലവില്‍ ഈ പദവിയിലുള്ള ജെഫ്രി ഒകാമൊട്ടോ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്. നേതൃസ്ഥാനത്തേക്ക് കൃത്യമായ സമയത്ത് അര്‍ഹയായ വ്യക്തി എത്തുന്നു എന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവ പ്രതികരിച്ചു. ഐഎംഎഫിന്റെ തലപ്പത്ത് രണ്ട് സ്ത്രീകള്‍ എത്തുന്നത് ആദ്യം.

2018 ഒക്ടോബറിലാണ് ഐഎംഎഫ് മുഖ്യ സാമ്പത്തികവിദ​ഗ്ധയായി ഗീത ഗോപിനാഥ് ചുമതലയേറ്റത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഇവര്‍ ജനുവരിയില്‍ സര്‍വകലാശാലയിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top