24 April Wednesday

ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

photo credit gita gopinath twitter


വാഷിങ്ടൺ
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ  മുഖ്യ സാമ്പത്തിക വിദ​ഗ്ധയായ ഗീത ഗോപിനാഥ്  പദവി ഒഴിയുന്നു. 2018 ഒക്ടോബറിലാണ് മലയാളിയായ​ ഗീത ​ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായി നിയമിതയായത്. ഈ പദവി വഹിക്കുന്ന ആദ്യ വനിതയും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുശേഷമുള്ള ഇന്ത്യക്കാരിയുമായിരുന്നു അവര്‍.

ഹാര്‍വാര്‍ഡ് യൂണിവഴ്സിറ്റിയിലെ സാമ്പത്തികവിഭാഗം പ്രൊഫസര്‍കൂടിയായ ഗീത ജനുവരിയോടെ ഐഎംഎഫിലെ പദവി ഒഴിഞ്ഞ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. സർവകലാശാല അനുവദിച്ച അവധി തീർന്നതോടെയാണിത്.

നിലവില്‍ ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന ​ഗവേഷണവിഭാഗത്തിന്റെ അധ്യക്ഷകൂടിയാണ് ഗീത ഗോപിനാഥ്. കേരള സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top