06 July Sunday

ഇറ്റലിയിൽ മിലോണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Oct 23, 2022

റോം> ഇറ്റലിയിൽ തീവ്ര വലതുപക്ഷ പാർടിയായ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി നേതാവ്‌ ജോർജിയ മിലോണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശനിയാഴ്ച പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കു മുമ്പാകെ നാൽപ്പത്തഞ്ചുകാരിയായ മിലോണിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്തു.

മാറ്റിയോ സാൽവിനിയുടെ തീവ്ര വലതുപക്ഷ ലീഗും സിൽവിയോ ബെർലുസ്‌കോണിയുടെ ഫോർസ ഇറ്റാലിയയും ഉൾപ്പെടെയുള്ള സഖ്യത്തെ തെരഞ്ഞെടുപ്പിൽ നയിച്ച മിലോണി രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. മുൻ ആഭ്യന്തരമന്ത്രി സാൽവിനി, ഫോർസ ഇറ്റാലിയയുടെ ഉപനേതാവ് അന്റോണിയോ തജാനി എന്നിവരെ ഉപ പ്രധാനമന്ത്രിമാരായി നിയമിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top