25 April Thursday
വേതനം വർധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 
 24 മണിക്കൂർ പണിമുടക്ക്‌

പണപ്പെരുപ്പം ഞെരുക്കുന്നു ; പണിമുടക്കി ജർമനി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


ബർലിൻ
രൂക്ഷമായ പണപ്പെരുപ്പത്തെ അതിജീവിക്കാൻ വേതനം വർധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൊഴിൽ സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ നിശ്ചലമായി ജർമനി. റോഡ്‌, വ്യോമ, നാവിക ഗതാഗതമാകെ സ്തംഭിച്ചു. സ്വകാര്യവാഹനങ്ങൾ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌.

തുറമുഖങ്ങളും വിമാനത്താവളങ്ങളും അടഞ്ഞുകിടന്നു. ചരക്കുഗതാഗതമടക്കം തടസ്സപ്പെട്ടു. പതിറ്റാണ്ടുകൾക്കിടെ  ജർമനി കണ്ട ഏറ്റവും വലിയ സമരമായിരുന്നു തിങ്കളാഴ്ച നടന്ന 24 മണിക്കൂർ പണിമുടക്ക്‌. പണപ്പെരുപ്പത്തിൽ തൊഴിലാളികളുടെ ജീവിതം ദുസ്സഹമായെന്നും അധികൃതർ മുന്നോട്ടുവയ്ക്കുന്ന അഞ്ചു ശതമാനം വേതനവർധന പര്യാപ്തമല്ലെന്നും തൊഴിൽ സംഘടനകൾ ചൂണ്ടിക്കാട്ടി.  വേതനത്തിൽ  10.5 ശതമാനം വർധനയെങ്കിലും വേണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top