25 April Thursday

ജർമനിയിൽ സമരം; 2340 വിമാനം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023


ബർലിൻ
വേതന വർധന ആവശ്യപ്പെട്ട്‌ ജർമനിയിലെ ഏഴ്‌ വിമാനത്താവളത്തിൽ വ്യോമയാന ജീവനക്കാർ ചൊവ്വാഴ്ച  നടത്തിയ സമരത്തിൽ 2340 വിമാന സർവീസ്‌ റദ്ദാക്കി. മൂന്നുലക്ഷം യാത്രക്കാരെ ഇത്‌ ബാധിച്ചു.

ബ്രെമെൻ, ഡോർട്ട്‌മണ്ട്‌, ഫ്രാങ്ക്‌ഫർട്ട്‌, ഹാംബർഗ്‌, ഹനോവർ, മ്യൂണിക്ക്‌, സ്റ്റട്ട്‌ഗാർട്ട്‌ വിമാനത്താവളങ്ങളിലായിരുന്നു 24 മണിക്കൂർ പണിമുടക്ക്‌. വേതനവർധനയ്ക്കായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ്‌ തൊഴിലാളി സംഘടനകൾ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top