മോസ്കോ
സെപ്തംബർ ഒമ്പതുമുതൽ 20 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നേരിട്ട് എത്തില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്. വെർച്വലായി പങ്കെടുക്കുമോ എന്നത് പിന്നീട് തീരുമാനിക്കും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ ജെഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കും പുടിൻ നേരിട്ട് എത്തിയിരുന്നില്ല. പ്രതിനിധിയായി വിദേശമന്ത്രി സെർജി ലാവ്‌റോവിനെ അയച്ചു. ഇന്ത്യ ഐസിസിയിൽ അംഗമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..