28 March Thursday

ജപ്പാനിൽ തീവ്ര ഇടതുപക്ഷനേതാവ്‌ 
ജയിൽമോചിതയായി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


ടോക്യോ
തീവ്ര ഇടതുപക്ഷ സംഘടനയായ ജപ്പാൻ റെഡ്‌ ആർമിയുടെ സ്ഥാപക ഫുസാക്കോ ഷിഗെനോബു 22 വർഷത്തിനുശേഷം ജയിൽമോചിതയായി.
സായുധ ആക്രമണങ്ങളുടെ പേരിൽ 2000 മുതൽ ജയിലിൽ കഴിയുകയായിരുന്നു ഈ എഴുപത്താറുകാരി. പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഫുസാക്കോയുടെ നേതൃത്വത്തിൽ നിരവധി പേരാട്ടങ്ങൾ നടത്തിയിരുന്നു. 1971ൽ ലബനനിൽ ജപ്പാൻ റെഡ്‌ ആർമി സ്ഥാപിച്ച ഫുസാക്കോ ഇസ്രയേൽ വിമാനത്താവളം ആക്രമിച്ചു. ഫ്രഞ്ച്‌ എംബസി ആക്രമിച്ച കേസിലാണ്‌ ശിക്ഷിക്കപ്പെട്ടത്‌. തങ്ങളുടെ പോരാട്ടം നിരപരാധികളെ ബാധിച്ചതിൽ ക്ഷമ ചോദിക്കുന്നെന്ന്‌ ജയിൽമോചിതയായശേഷം ഫുസാക്കോ പറഞ്ഞു. പലസ്‌തീനുവേണ്ടി എക്കാലത്തും പോരാടിയ ആളാണ്‌ ഫുസാക്കോയെന്ന്‌ പലസ്‌തീൻ യൂത്ത്‌ മൂവ്‌മെന്റ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top