27 April Saturday

ഇന്ധനം കിട്ടാക്കനി ; അടച്ചിട്ട്‌ ലങ്ക ; ജൂലൈ പത്തുവരെ അവശ്യസർവീസ്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


കൊളംബോ
ഇന്ധനപ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്ക പൂർണമായും അടച്ചിട്ടു. ജൂലൈ പത്തുവരെ അവശ്യസർവീസ്‌ മാത്രമേ പ്രവർത്തിക്കൂ. തിങ്കൾ അർധരാത്രി മുതലാണ്‌ അടച്ചിടൽ. ആരോഗ്യം ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്കു മാത്രമേ രാജ്യത്ത്‌ പരിമിത സ്‌റ്റോക്കുള്ള ഇന്ധനം വിൽക്കൂ എന്ന്‌ സർക്കാർ വക്താവ്‌ ബന്ദുല ഗുണവർധന അറിയിച്ചു. നിലവിൽ രാജ്യത്ത്‌ 9000 ടൺ ഡീസലും 6000 ടൺ പെട്രോളും കരുതലുണ്ടെന്നാണ്‌ സർക്കാർ കണക്ക്‌. സ്കൂളുകൾ അടയ്ക്കുന്നതായി സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുംവരെ വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ പൊതുമേഖലാ ജീവനക്കാർക്കും നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top