19 April Friday

ഇന്ധന പ്രതിസന്ധി : ശ്രീലങ്ക രണ്ടാഴ്ച അടച്ചിടും ; വെെദ്യുതി പ്രതിസന്ധിയും രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


കൊളംബോ
ഇന്ധന പ്രതിസന്ധി രൂക്ഷമായതിനാൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സേവനങ്ങൾക്കായുള്ള സർക്കാർ ഓഫീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പുതിയ ഇന്ധന സ്റ്റോക്ക് ഉണ്ടാകില്ലെന്ന് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിട്ടും പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളമുള്ള ക്യൂ തുടരുന്നു. ലഭ്യമായ ഇന്ധനം അവശ്യസേവന വിഭാഗങ്ങൾക്കാണ് നിലവിൽ നൽകുന്നത്. വെെദ്യുതി പ്രതിസന്ധിയും  രൂക്ഷം

ശ്രീലങ്കയിലെ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ഗർഭിണികൾക്ക്‌ ഭക്ഷണം നൽകാനുള്ള നടപടികളും ആരംഭിച്ചു.  കൂടുതൽ വായ്പ സമാഹരിച്ചും നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top