26 April Friday

മിന്നല്‍ മുന്നേറ്റവുമായി ഇടത് സഖ്യം; ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ട‌പ്പെട്ട് മക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

ww.facebook.com/Emmanuel Macron

പാരീസ്> ഇടതു പാര്‍ട്ടികളുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് തിരിച്ചടി.  577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 289 സീറ്റുകള്‍ വേണമെന്നിരിക്കെ ഴാങ് ലക് മെലന്‍കോണിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇടതു സഖ്യം  വന്‍ മുന്നേറ്റം നടത്തുകയായിരുന്നു
 
രണ്ടാം ഘട്ട പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായതോടെ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം മക്രോയ്ക്ക് നഷ്ടമായി.മക്രോയുടെ സെന്‍ട്രിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സഖ്യം 260 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം നേടിയില്ലെങ്കില്‍ അധികാരം വരെ നഷ്ടപ്പെട്ടേക്കാം.

രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മക്രോയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.മക്രോണിന് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം കിട്ടാതിരുന്നാല്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ അത് അസ്ഥിരത സൃഷ്ടിക്കും.സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, ഴാങ് ലക് മെലന്‍കോണിന്റെ തീവ്ര ഇടതുപക്ഷ ഫ്രാന്‍സ്, അണ്‍ബൗഡ് പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ സഖ്യത്തിലായതോടെ മക്രോണിന് വലിയ വെല്ലുവിളി നേരിടേണ്ടി വരികയായിരുന്നു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top