25 April Thursday

ഉക്രയ്‌ൻ യുദ്ധം പ്രകോപനത്തിന്റെ ഫലം: മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022


റോം
ഉക്രയ്‌ൻ യുദ്ധം ഒരുതരത്തിൽ പറഞ്ഞാൽ റഷ്യയെ പ്രകോപിപ്പിച്ചതിന്റെ ഫലമാണെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. ഉക്രയ്‌നിലേക്ക്‌ റഷ്യ സൈന്യത്തെ അയക്കുന്നതിന്‌ മാസങ്ങൾക്കുമുമ്പേ തന്നെക്കണ്ട ഒരു രാഷ്ട്രത്തലവൻ ‘യുദ്ധത്തിന് ഇടയാക്കുന്ന തരത്തിൽ നാറ്റോ റഷ്യയെ തുടർച്ചയായി പ്രകോപിപ്പിക്കുകയാണെന്ന്‌’ പറഞ്ഞിരുന്നതായും മാർപാപ്പ പറഞ്ഞു. ജസ്യൂട്ട്‌ പ്രസാധകർക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ മാർപാപ്പയുടെ പ്രതികരണം.

എന്നാൽ, ഇതിന്റെ അർഥം താൻ പുടിനെ പിന്തുണയ്ക്കുന്നു എന്നല്ലെന്നും ഉക്രയ്‌നിൽ റഷ്യ ചെച്‌നിയൻ, സിറിയൻ യോദ്ധാക്കളെ ഇറക്കിയത്‌ പൈശാചികമായ നടപടിയാണെന്നും മാർപാപ്പ പറഞ്ഞു. ‘ഒരാഴ്ചയ്ക്കുള്ളിൽ സൈനിക നടപടി അവസാനിപ്പിക്കാം’ എന്നു കരുതിയ റഷ്യയെ ഉക്രയ്‌ൻ സൈനികരും ജനതയും ചേർന്ന്‌ വീരോചിതമായി ചെറുത്തു. വിവിധ രാജ്യങ്ങളുടെ താൽപ്പര്യങ്ങളും ആയുധക്കച്ചവടവും ഭൂപ്രദേശങ്ങളുടെ പിടിച്ചെടുക്കലുകളുമെല്ലാം ചേർന്ന്‌ ലോകയുദ്ധ സാഹചര്യമാണ്‌ മുന്നിലുള്ളതെന്നും മാര്‍പാപ്പ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top