27 April Saturday

ബൈഡന്‍ മാർപാപ്പ കൂടിക്കാഴ്ച ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


റോം
ഫ്രാൻസിസ് മാർപാപ്പയുമായി   വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേഷണം  റദ്ദാക്കി വത്തിക്കാൻ . അപ്പസ്തോലിക കൊട്ടാരത്തിലെ സിംഹാസന മുറിയിൽവച്ച് ബൈഡൻ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നതിന്റെയും മാര്‍പാപ്പയുടെ ലൈബ്രറിയിൽ നടക്കുന്ന സംഭാഷണത്തിന്റെയും ദൃശ്യം തത്സമയ സംപ്രേഷണം ചെയ്യില്ല.  കത്തോലിക്കാ വിശ്വാസിയായ അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ബൈഡന്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണ് ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top