27 April Saturday

പെൻഷൻ നിയമം : 
വർഷാവസാനം 
നടപ്പാക്കും : മാക്രോൺ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


പാരിസ്‌
വോട്ടിനിടാതെ പാസാക്കിയ പെൻഷൻ ബിൽ വർഷാവസാനത്തോടെ നടപ്പാക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. രാജ്യവ്യാപകമായി പ്രതിപക്ഷ പാർടികളും തൊഴിലാളി സംഘടനകളും ബില്ലിനെതിരെ പ്രതിഷേധിക്കവെയാണ്‌ അത്‌ നടപ്പാക്കാനുള്ള നടപടികളുമായി മാക്രോൺ മുന്നോട്ടുപോകുന്നത്‌.

43 വർഷം സർവീസ്‌ പൂർത്തിയാക്കിയാൽമാത്രം പൂർണ പെൻഷൻ എന്നതടക്കമുള്ള തൊഴിലാളിവിരുദ്ധ മാനദണ്ഡങ്ങളാണ്‌ സർക്കാർ പ്രത്യേകാധികാരം ഉപയോഗിച്ച്‌ പാസാക്കിയ ബില്ലിൽ ഉള്ളത്‌. അടുത്തയാഴ്ചത്തെ പരിശോധനയിൽ ഭരണഘടനാ സമിതിയുടെ അംഗീകാരവും ലഭിച്ചാലാണ്‌ നിയമം നടപ്പാക്കാനാകുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top