25 April Thursday

പെൻഷൻ പരിഷ്‌കരണബിൽ: ഫ്രാൻസിൽ രോഷം ആളിക്കത്തി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പാരീസ്‌> പെൻഷൻ പരിഷ്‌കരണ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ഫ്രാൻസിൽ ജനലക്ഷങ്ങൾ തെരുവിൽ. ജനവിരുദ്ധബില്‍ അധോസഭയില്‍ എത്തിക്കാതെ പ്രത്യേക അധികാരം ഉപയോ​ഗിച്ച് പാസാക്കാനുള്ള പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന്റെ നീക്കത്തില്‍ രോഷം ആളിക്കത്തി. പെൻഷൻപ്രായ വർധനയുൾപ്പെടെയുള്ള സർക്കാരിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ തൊഴിലാളികളും ജീവനക്കാരുമുൾപ്പെടെ പതിനായിരങ്ങൾ തെരുവിലിറങ്ങി. വിവിധ ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിന്‌ ആഹ്വാനം നൽകി.  വിവിധ നഗരങ്ങളിൽ പ്രതിഷേധ റാലികൾക്കുനേരെ പൊലീസിന്റെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു.

ബിൽ പാർലമെന്റിൽ വോട്ടിനിടാതെ ഏകപക്ഷീയമായി പാസാക്കാന്‍ ശ്രമിക്കുന്ന പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമായി. ഭരണഘടന നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ച്‌ പാർലമെന്റിന്റെ അധോസഭയിൽ വോട്ടിനിടാതെ ബിൽ പാസാക്കുമെന്ന് പ്രധാനമന്ത്രി എലിസബത്ത്‌ ബോണ്‍ പ്രഖ്യാപിച്ചിരുന്നു. പെൻഷൻപ്രായം 62ൽനിന്ന്‌ 64 ആക്കി ഉയർത്തൽ, സര്‍വീസില്‍ നിശ്‌ചിത വർഷം പൂർത്തിയായവർക്കേ പെൻഷൻ നൽകൂ തുടങ്ങിയ ബില്ലിലെ നിബന്ധനകൾക്കെതിരായാണ്‌ പ്രതിഷേധം.

പത്തിൽ എട്ട്‌ പേരും ബില്ലിനെ എതിർക്കുന്ന സാഹചര്യത്തിലും വളഞ്ഞവഴിയിലൂടെ ബിൽ പാസാക്കാനാണ്‌ മാക്രോൺ സർക്കാർ ശ്രമിക്കുന്നത്. മാക്രോൺ സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയിരിക്കുകയാണ്‌ പ്രതിപക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top