19 April Friday

ഫ്രഞ്ച്‌ വിമാനത്താവള ജീവനക്കാർ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

പാരിസ്‌> വിലക്കയറ്റം രൂക്ഷമായിട്ടും ശമ്പളവർധന നൽകാത്തതിൽ പ്രതിഷേധിച്ച്‌ പണിമുടക്കി ഫ്രഞ്ച്‌ വിമാനത്താവള ജീവനക്കാർ. ഫ്രാൻസിന്റെ വേനൽക്കാല യാത്രാ സീസണിന്റെ ആദ്യ ദിനം നടത്തിയ പണിമുടക്ക്‌ സർവീസുകളെ ബാധിച്ചു.

ചാൾസ്‌ ഡി ഗോൾ, ഓർലി വിമാനത്താവളങ്ങളിൽനിന്നുള്ള 17 ശതമാനം സർവീസുകൾ റദ്ദായതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ചമുതൽ ത്രിദിന പണിമുടക്കാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ജനുവരി ഒന്നുവരെ മുൻകാലപ്രാബല്യത്തോടെ ആറുശതമാനം ശമ്പളവർധനയാണ്‌ ജീവനക്കാർ ആവശ്യപ്പെടുന്നത്‌. എന്നാൽ, മൂന്നുശതമാനം വർധനയേ അനുവദിക്കൂ എന്ന പിടിവാശിയിൽ അധികൃതർ ഉറച്ചുനിന്നതോടെ ജീവനക്കാർ സമരത്തിലേക്ക്‌ നീങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top