20 April Saturday

ശമ്പള വര്‍ധനവ് സംബന്ധിച്ച കരാര്‍ ലംഘിച്ചു; ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ സമരം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

photo credit: reuters facebook page

ന്യൂഡല്‍ഹി> ലോക പ്രശസ്‌ത ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിലെ ജീവനക്കാരും സമര രംഗത്തേയ്ക്ക്. വാഗ്‌ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍  പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സ് അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ സമരം ചെയ്‌തത്.

 24 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുകയായിരുന്നു.ജോലി നിര്‍ത്തിവച്ച് ജീവനക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു പുലര്‍ച്ചെ ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. ഒരു ശതമാനം ശമ്പള വര്‍ധനവ് വര്‍ഷത്തില്‍ നല്‍കുമെന്ന വാഗ്‌ദാനം പാലിക്കാത്തതാണ് സമരത്തിനാധാരം. 300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. ഒരു ശതമാനം ശമ്പള വര്‍ധനവ് വച്ചുള്ള മൂന്ന് വര്‍ഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാര്‍ പറഞ്ഞു. തൊഴിലാളി യൂണിയനായ ന്യൂസ് ഗില്‍ഡാണ് സമരവുമായി രംഗത്തുള്ളത്.

അതേസമയം, കരാറിന്റ കാര്യത്തില്‍ ന്യൂസ് ഗില്‍ഡുമായി  ഒത്തുതീര്‍പ്പിലെത്താന്‍  സന്നദ്ധ
മാണെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top