20 April Saturday

ഫിദൽ സ്മരണയിൽ ക്യൂബൻ യുവത്വം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021


ഹവാന
അഞ്ചാം ചരമവാർഷികത്തിൽ ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച്‌ ക്യൂബ. ഹവാന സർവകലാശാലയിൽ യങ്‌ കമ്യൂണിസ്‌റ്റ്‌ ലീഗ്‌ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മഴയെ അവഗണിച്ചും നൂറുകണക്കിന്‌ യുവാക്കൾ പങ്കെടുത്തു. ‘ഐ ആം ഫിദൽ’, ‘ക്യൂബ നീണാൾ വാഴട്ടെ’ മുദ്രാവാക്യങ്ങളുയർത്തിയ യുവത കാസ്‌ട്രോ പടുത്തുയർത്തിയ ജന്മനാടിനെ സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞ ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, ശാസ്ത്ര രംഗങ്ങളിൽ കാസ്‌ട്രോ നൽകിയ സംഭാവനകൾ അനുസ്മരിച്ചു. കാസ്‌ട്രോയുടെ ഓർമകൾ മുമ്പത്തേക്കാളും പ്രസക്തമായ സമയമാണിതെന്ന്‌ പാരിസിൽ ക്യൂബ സി ഫ്രാൻസ്‌ ഐക്യദാർഢ്യസമിതിയുടെ അനുസ്മരണ ചടങ്ങ്‌ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപ്ലവനായകനെ അനുസ്മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top