29 March Friday

മഞ്ഞിൽ പുതുഞ്ഞ യൂറോപ്പ : ഒപ്പിയെടുത്തു ജൂനോ

ദിലീപ് കുമാർUpdated: Saturday Oct 1, 2022

ജൂനോ പകർത്തിയ ചിത്രങ്ങളിലൊന്ന്‌

വാഷിംഗ്ടൺ> മഞ്ഞിൽപുതഞ്ഞ യൂറോപ്പയുടെ  തൊട്ടരുകിലെത്തി ചിത്രമെടുത്ത്‌  നാസയുടെ ജൂനോ പേടകം. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ കൂടുതൽ  വ്യക്തമായ നാല്‌ ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക്‌ അയച്ചു.  മണിക്കൂറിൽ 85000 കിലോമീറ്റർ വേഗതയിൽ   യൂറോപ്പയുടെ 352 കിലോമീറ്റർ അരികിലൂടെ പേടകം വെള്ളിയാഴ്‌ച കടന്നു പോയി.

സൗരയൂഥത്തിലെ ആറാമത്തെ വലിയ ഉപഗ്രഹമായ യൂറോപ്പയുടെ ഉപരിതല ഘടനയെ പററി നിർണായക വിവരങ്ങൾ ശേഖരിക്കാൻ ജൂനോക്ക്‌ കഴിഞ്ഞു എന്നാണ്‌ നിഗമനം.
മഞ്ഞ്‌ പാളികൾക്കടിയിൽ വിശാലമായ ഉപ്പു കടൽ ഉണ്ടെന്നാണ്‌ ശാസ്‌ത്രലോകം വിലയിരുത്തുന്നു. ഒപ്പം ജീവന്റെ സാധ്യതകളും. വ്യാഴത്തെ പറ്റിയും അതിന്റെ  ഉപഗ്രഹങ്ങളെ പറ്റിയും പഠിക്കാൻ 2011 ആഗസ്‌റ്റ്‌ 5 നാണ്‌ ജൂനോ വിക്ഷേപിച്ചത്‌. 2016 ജൂലൈ 4 ന്‌ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി. 80 ഉപഗ്രഹങ്ങളാണ്‌ വ്യാഴത്തിനുള്ളത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top