20 April Saturday

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ : മാക്രോണിനെതിരെ ഒറ്റക്കെട്ടായി 
ഫ്രഞ്ച്‌ ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


പാരിസ്‌
ജൂണിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിനെതിരെ യോജിച്ച്‌ പോരാടുമെന്ന്‌ ഫ്രാൻസിലെ ഇടതുപക്ഷ പാർടികൾ. സോഷ്യലിസ്‌റ്റ്‌, ഗ്രീൻ, കമ്യൂണിസ്‌റ്റ്‌, ഫ്രാൻസ്‌ അൺബൗഡ്‌ പാർടികൾ യോജിച്ച്‌ പ്രവർത്തിക്കാന്‍ ധാരണയായി. ആകെ 577 അസംബ്ലി ജില്ലയിൽ പരസ്പരം മത്സരിക്കില്ലെന്നും ധാരണയായി.

പ്രചാരണത്തിലടക്കം യോജിച്ച്‌ പ്രവർത്തിക്കും. ‘ഫ്രാൻസ്‌ അൺബൗഡി’ന്റെ സ്ഥാനാർഥി ഴാൻ ലൂക്‌ മെലാന്‍ഷോ അടുത്തിടെ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മാക്രോണിനെതിരെ മത്സരിച്ചിരുന്നു. ആദ്യവട്ട വോട്ടെടുപ്പിൽ 22 ശതമാനം വോട്ടു നേടി മൂന്നാംസ്ഥാനത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top