18 April Thursday

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022

കൊളംബോ > രാഷ്‌ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റാക്കിയെന്ന് മാലദ്വീപിലേക്ക് പോയ ഗോട്ടബയ രാജപക്സെ സ്‌പീക്കറെ അറിയിക്കുകയായിരുന്നു. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.  ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും.

രാജിവയ്‌ക്കാതെ പ്രസിഡന്‍റ് ഗൊതബയ രാജ്‌പക്സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്. ജൂലൈ 13ന് രാജിവയ്‌ക്കുമെന്ന പ്രഖ്യാപനം പാലിക്കാതെ രാജ്യവിട്ട ഗൊതബയ രാജ്‌പക്സെ രാഷ്‌ട്രീയാഭയം തേടി മാലദ്വീപില്‍ തുടരുമ്പോള്‍ ശ്രീലങ്കയില്‍ വന്‍ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ തുടരുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top