25 April Thursday

ഇറ്റലിയില്‍ ഇടതുപക്ഷത്തെ 
നയിക്കാന്‍ എല്ലി ഷ്ലെയിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023


റോം
ഇറ്റലിയിലെ പ്രധാന ഇടതുകക്ഷിയായ ഡെമോക്രാറ്റിക്‌ പാർടി (ഡിപി)യെ നയിക്കാൻ ആദ്യമായി ഒരു വനിത. മുപ്പത്തേഴുകാരിയായ എല്ലി ഷ്ലെയിനാണ് പാർടിയുടെ നേതൃസ്ഥാനത്തെത്തിയത്‌. ജോർജിയ മെലൊനിയുടെ നേതൃത്വത്തിലുള്ള വലത്‌ സർക്കാരിന്‌ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഷ്ലെയിൻ പറഞ്ഞു. ഇറ്റലിയിലെ ഭരണ, പ്രതിപക്ഷത്തെ രണ്ട്‌ പ്രധാന പാർടിയുടെയും തലപ്പത്ത് ഇപ്പോള്‍ സ്ത്രീകളായെന്ന പ്രത്യേകതയുമുണ്ട്‌.

അമേരിക്കൻ വംശജയാണ്‌ ഷ്ലെയിൻ. രാജ്യത്ത്‌ മിനിമം വേതനം നടപ്പാക്കണമെന്ന്‌ ശക്തമായി വാദിക്കുന്നയാളാണ്‌. ജോലിക്കാർക്ക്‌ കുറഞ്ഞ നികുതിയെന്ന അവരുടെ നിര്‍ദേശത്തിനും പിന്തുണയേറെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top