ക്വിറ്റോ
ഇക്വഡോറിൽ ഞായറാഴ്ച നടന്ന ഒന്നാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർഥിയായ ലൂയിസ ഗോൺസാലസിന് ജയം. മുൻ പ്രസിഡന്റ് റാഫേൽ കൊഹിയ സ്ഥാപിച്ച സിറ്റിസൺ റവല്യൂഷൻ മൂവ്‌മെന്റിന്റെ സ്ഥാനാർഥിയാണ്. 85 ശതമാനം വോട്ടെണ്ണിയപ്പോൾ ലൂയിസയ്ക്ക് മുപ്പത്തിമൂന്നു ശതമാനവും മധ്യവലതുപാര്‍ടി യുണൈറ്റഡ് ഇക്വഡോറിയൻ മൂവ്‌മെന്റിന്റെ ഡാനിയൽ നൊബോഅയ്ക്ക് 24 ശതമാനവും വോട്ട് ലഭിച്ചു. ആര്‍ക്കും 40 ശതമാനം വോട്ട് ലഭിക്കാത്തതിനാൽ ഒക്ടോബർ പതിനഞ്ചിന് രണ്ടാംവട്ട വോട്ടെടുപ്പ് നടത്തും. മുന്നിലെത്തുന്ന സ്ഥാനാർഥിക്ക് 40 ശതമാനം വോട്ടും രണ്ടാം സ്ഥാനത്തുള്ളവരേക്കാൾ 10 ശതമനമാനം അധികവോട്ടും ലഭിച്ചില്ലെങ്കിൽ രണ്ടാംവട്ട വോട്ടെടുപ്പ് നടത്തണമെന്നാണ് ചട്ടം.
കൊഹിയ തുടങ്ങിവച്ച സാമൂഹ്യക്ഷേമ പദ്ധതികൾ തുടരുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നുമാണ് ലൂയിസയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ. മയക്കുമരുന്ന്, ക്രിമിനൽ സംഘങ്ങൾ ശക്തമായ രാജ്യത്ത്, തെരഞ്ഞെടുപ്പിന് 11 ദിവസംമുമ്പ്, എട്ട് സ്ഥാനാർഥികളിൽ ഒരാളായ ഫെർണാണ്ടോ വിജാവിസെൻസിയോ തെരഞ്ഞെടുപ്പ് യോഗസ്ഥലത്തുവച്ച് കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..