19 April Friday

ഇക്വഡോറിലും പെറുവിനും ഭൂകമ്പം; 14 മരണം, സുനാമി മുന്നറിയിപ്പില്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ക്വിറ്റോ > ഇക്വഡോറിനെയും പെറുവിനെയും പിടിച്ചുകുലക്കിയ ഭൂകമ്പത്തിൽ 14 പേർ മരിച്ചു. ഇക്വഡോറിൽ 13 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്. വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ഇക്വഡോറിൽ 126 പേർക്ക് പരിക്കേറ്റതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

യു.എസ് ജിയോളജിക്കൾ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇക്വഡോറിലുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗുവായാക്വിലിന്റെ 80 കിലോമീറ്റർ തെക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top