25 April Thursday

കോംഗോയിൽ വീണ്ടും എബോള

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


കിൻഷാസ
കോംഗോയിൽ എബോള ബാധിച്ച രണ്ടു പേർ മരിച്ചുവെന്ന്‌ ലോകാരോഗ്യ സംഘടന അറിയിച്ചു. കിവു പ്രവിശ്യയിലാണ്‌ ഈ ആഴ്‌ച രണ്ടു പേർ‌‌ മരിച്ചത്‌. ഇവരുമായി ഇടപഴകിയ നൂറിലധികംപേരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന്‌ കോംഗോ ആരോഗ്യമന്ത്രി പറഞ്ഞു. 2018–- 2020 കാലഘട്ടത്തിൽ കിഴക്കൻ കോംഗോയിൽ 2,200 പേരാണ്‌ മരിച്ചത്‌.

ഒരു വലിയ മഹാമാരിക്കു‌ശേഷം വീണ്ടും രോഗം റിപ്പോർട്ട്‌ ചെയ്യുന്നത്‌ അസാധാരണമല്ലെന്നാണ്‌ ഡബ്ല്യൂഎച്ച്‌ഒയുടെ നിലപാട്‌. കോംഗോയിൽ ഭൂമധ്യരേഖാ മേഖലയിലെ മഴക്കാടുകൾ എബോള വൈറസിന്റെ പ്രജനന കേന്ദ്രമാണ്. 1976ൽ ആദ്യമായി രാജ്യത്ത്‌ രോഗം സ്ഥിരീകരിച്ചശേഷം ഇതുവരെ 11 തവണ രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top