24 April Wednesday

പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

മെക്‌സിക്കോ സിറ്റി> പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ അക്വിലയില്‍ നിന്ന് 37 കിലോമീറ്റര്‍ തെക്കുകിഴക്കായി കോളിമ, മൈക്കോക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 15.1 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനു മുന്‍പും മെക്‌സിക്കോയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 1985ലും 2017ലും സെപ്റ്റംബര്‍ 19നാണ് ഇതിനു മുന്‍പ് ഭൂചലനം അനുഭവപ്പെട്ടത്. ഒരേ ദിവസം ഭൂചലനം ഉണ്ടായി എന്നതും ശ്രദ്ധേയമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top