കീവ്> ക്രിമിയ ലക്ഷ്യമാക്കിയെത്തിയ 20 ഉക്രയ്‌ൻ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 14 ഡ്രോൺ വ്യോമസേന വെടിവച്ചു വീഴ്ത്തിയതായും ആറ് എണ്ണം ഇലക്ട്രോണിക് സംവിധാനത്തിൽ തകർത്തതായും മന്ത്രാലയം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഉക്രയ്‌ൻ അധികൃതർ ആക്രമണത്തിൽ പങ്കുള്ളതായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിട്ടില്ല. മോസ്‌കോയിൽ തുടർച്ചയായി മൂന്നു ദിവസറ ഡ്രോൺ ആക്രമണമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..