മോസ്കോ> റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ ഉക്രയ്ൻ ഡ്രോണ്‍ ആക്രമണം. നാല് വിമാനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. എസ്‌തോണിയയുടെ അതിർത്തിക്കു സമീപത്തുള്ള സ്‌കോവിലെ വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.
ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. ഉക്രയ്‌നിൽ നിന്നും 600 കിലോമീറ്റർ അകലെയാണ് സ്‌കോഫ് വിമാനത്താവള സ്ഥിതി ചെയ്യുന്നത്. അതേസമയം ആക്രമണത്തിൽ ഇതുവരെ യുക്രൈൻ പ്രതികരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..