18 April Thursday

അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: നാലുപേര്‍ക്ക് പരിക്ക്

അനസ് യാസിന്‍Updated: Thursday Oct 7, 2021

മനാമ> തെക്കന്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ യെമനിലെ ഹുതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വിമാനത്താവള ടെര്‍മിനലിന്റെ മുന്‍ ഭാഗത്തെ ഗ്ലാസുകള്‍ പൊട്ടി.വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണ്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിച്ചാണ് അപകടം. യമനിലെ സഅദയില്‍ നിന്നാണ് ബോംബ് നിറച്ച് ഡ്രോണ്‍ എത്തിയത്. ഈ കേന്ദ്രം സഖ്യസേന തകര്‍ത്തു

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളത്തിനു നേരെ ഹുതികള്‍ ആക്രമണം നടത്തുന്നത്. ആഗസ്ത് 31ന് ഡ്രോണ്‍ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് കേടുപാടു പറ്റിയിരുന്നു. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 11ന് ഡ്രോണ്‍ ആക്രമണത്തില്‍ ഇതേ വിമാനത്താവളത്തിലെ ടാര്‍മാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഫ്ളൈ എ ഡീലിന്റെ എയര്‍ബസ് എ 320ന് തീപിടിച്ച് കേടുപാട് പറ്റിയിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top