വാഷിങ്‌ടൺ
ബാങ്ക് വായ്‌പയ്‌ക്കായി അമേരിക്കൻ മുൻ പ്രസിഡന്റ് ആസ്തി പെരുപ്പിച്ചുകാട്ടിയതായി ന്യൂയോർക്ക് അറ്റോർണി ജനറൽ. ട്രംപിനെതിരായ 25 കോടി ഡോളറിന്റെ (20,686,623,750 രൂപ) സിവിൽ കേസിനെ പിന്തുണച്ച് സമർപ്പിച്ച രേഖകളിലാണ് 2011നും 2021നും ഇടയിൽ ഓരോ വർഷവും ആസ്‌തി അമിതമായി പെരുപ്പിച്ചു കാണിച്ചതായി അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ചൂണ്ടിക്കാട്ടിയത്.
ട്രംപും മക്കളും ട്രംപ് ഓർഗനൈസേഷനും ഓരോ വർഷവും ആസ്തി 200 കോടി ഡോളർവരെ പെരുപ്പിച്ചുകാട്ടി. സാമ്പത്തിക രേഖകളിലെ അപാകതകൾ പരിഹരിച്ചാൽ ആസ്തി ഓരോ വർഷവും 17- മുതൽ 39 ശതമാനംവരെ കുറയുമെന്ന് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..