27 April Saturday

യൂട്യൂബിലും ഫെയ്‌സ്‌ബുക്കിലും മടങ്ങിയെത്തി ട്രംപ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

വാഷിങ്ടൺ> രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം യൂട്യൂബിലും ഫെയ്‌സ്‌ബുക്കിലും തിരിച്ചെത്തി അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌  ട്രംപ്. ‘ഞാന്‍ തിരിച്ചെത്തി’ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചാണ് ട്രംപിന്റെ തിരിച്ചുവരവ്. 2016ലെ തെരഞ്ഞെടുപ്പ് വിജയശേഷമുള്ള പ്രസം​ഗത്തിന്റെ 12 സെക്കൻഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോയും ട്രംപ്‌ പോസ്റ്റ് ചെയ്തു. 2021ലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളില്‍ നടത്തിയ കലാപത്തിന്റെ പേരിലാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവ ട്രംപിനെ വിലക്കിയത്.‍

"പ്രതിഷേധിക്കൂ എന്നെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു'

താന്‍ ഈ മാസം 21ന് അറസ്റ്റിലാകുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നുംആഹ്വാനംചെയ്ത് ട്രംപ്.  2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് നീലച്ചിത്രനടിക്ക് പണംകൈമാറിയ കേസിലാണ് അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ് ഭയക്കുന്നത്. സ്വന്തം സമൂഹമാധ്യമത്തിലൂടെയാണ് പ്രതിഷേധിക്കാന്‍ അണികളോട് ട്രംപ് ആഹ്വാനം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top