18 September Thursday

ട്രംപിനെതിരായ കേസ്‌: 
അതീവ ജാഗ്രതയിൽ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


ന്യൂയോർക്ക്‌
താനുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താതിരിക്കാൻ നടിക്ക്‌ കൈക്കൂലി നൽകിയ കേസിൽ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറസ്റ്റിലാകാനുള്ള സാധ്യത ശക്തമായതോടെ അതീവ ജാഗ്രതയിൽ അമേരിക്ക. ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നതോടെ അനുയായികളോട്‌ വലിയതോതിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ട്രംപ്‌ ആഹ്വാനം ചെയ്തിരുന്നു. തുടർന്നാണ്‌ രാജ്യത്ത്‌ സുരക്ഷ ശക്തമാക്കിയത്‌.

സ്‌റ്റോമി ഡാനിയൽസ്‌ എന്ന നടിക്ക്‌ 2016ൽ പണം നൽകിയ കേസിൽ മാൻഹാട്ടൻ ജില്ലാ അറ്റോർണിയാണ്‌ ട്രംപിനെതിരെ കുറ്റം ചുമത്താനുള്ള നടപടി സ്വീകരിക്കുന്നത്‌. നടപടിക്രമങ്ങൾ പൂർത്തിയായാൽ ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റാകും അദ്ദേഹം. 2024ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ട്രംപിന്‌ ഇത്‌ വലിയ തിരിച്ചടിയുമായേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top