05 December Tuesday

പണിമുടക്കി ഡോക്ടർമാര്‍; സ്‌തംഭിച്ച്‌ 
ഇംഗ്ലണ്ട് ആരോഗ്യമേഖല

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ലണ്ടൻ
മുതിർന്ന ഡോക്ടർമാർക്കൊപ്പം ജൂനിയർ ഡോക്ടർമാർ കൂടി പണിമുടക്കിയതോടെ ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ മേഖല സ്തംഭിച്ചു. ആദ്യമായാണ്‌ ജൂനിയർ, സീനിയർ ഡോക്ടർമാർ സംയുക്തമായി പണിമുടക്കുന്നത്‌. പതിനായിരക്കണക്കിന്‌ ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച ജോലി ബഹിഷ്കരിച്ചു. ഡിസംബറിനുശേഷം ജൂനിയർ ഡോക്ടർമാരുടെ ആറാമത്തെയും കൺസൾട്ടന്റുമാരുടെ മൂന്നാമത്തെയും തൊഴിൽബഹിഷ്കരണമാണ്‌ ഇത്‌.

35 ശതമാനം വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുകയും സർക്കാർ ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ ഡോക്ടർമാർ സമരം ചെയ്തത്‌. നാമമാത്ര വർധനയെന്ന സർക്കാർ നിർദേശം ആരോഗ്യപ്രവർത്തകർ അംഗീകരിച്ചിട്ടില്ല. ഇനി ചർച്ചയില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top