29 March Friday

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കമുകിന്‍കോട് ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ തിരുസ്വരൂപത്തിന് മുന്നില്‍ തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥന

വത്തിക്കാന്‍>  വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനില്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. ഞായര്‍ രാവിലെ 10.30ന് (ഇന്ത്യന്‍ സമയം പകല്‍ 1.30) വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്തുളള കാറ്റാടിമലയില്‍ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. ദൈവസഹായം പിള്ളയോടൊപ്പം മറ്റ് പതിനാല് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

ഹൈന്ദവനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് ലാസര്‍ ദേവസഹായം പിള്ളയായത്. കന്യാകുമാരിയിലെ നട്ടാലത്ത് 1712 ലായിരുന്നു ജനനം. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാന്‍കുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെപി ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തില്‍ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം.

വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോട്ടാര്‍, കുഴിത്തുറ, നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കാറ്റാടിമലയില്‍ കൃതജ്ഞതാ ബലിയും നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top