20 April Saturday

മ്യാന്മറിൽ 7 വിദ്യാർഥികൾക്ക്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

ബാങ്കോക്ക്
ഏഴ്‌ കോളേജ്‌ വിദ്യാർഥികൾക്ക്‌ വധശിക്ഷ വിധിച്ച്‌ മ്യാന്മർ സൈനിക കോടതി. അടച്ചിട്ട കോടതിമുറിയിൽ വിസ്‌താരം നടത്തി വധശിക്ഷ വിധിക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്ന്‌ യുഎൻ ഹൈക്കമീഷണർ വോൾക്കർ ടർക്ക്‌ പറഞ്ഞു. എതിർക്കുന്നവർക്ക്‌ വധശിക്ഷ വിധിക്കുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരം പുറത്തുവിടാൻ സൈനിക ഭരണകൂടം തയ്യാറായില്ല. വിദ്യാർഥികളുടെ വധശിക്ഷ സൈന്യത്തിന്റെ പ്രതികാര നടപടിയാണെന്ന്‌ ഡാഗൺ സർവകലാശാലാ വിദ്യാർഥി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. 2021 ഫെബ്രുവരിയിലാണ് പട്ടാളം അട്ടിമറി നടത്തി മ്യാന്മറില്‍ ഭരണം പിടിച്ചത്. തുടര്‍ന്ന് ഓങ് സാങ് സൂചി ഉള്‍പ്പെടെയുള്ള പ്രമുഖരെ തടങ്കലിലാക്കി. സൈനിക ഭരണത്തിനെതിരെ വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 139 പേരെ ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top