28 March Thursday

ബംഗ്ലാദേശിൽ കണ്ടെയ്‌നർ ഡിപ്പോയിൽ തീപിടിച്ച്‌ 49 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2022

പ്രതീകാത്മക ചിത്രം

ധാക്ക> ബംഗ്ലാദേശിൽ ഷിപ്പിങ്‌ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേർ മരിച്ചു. 450ലധികം പേർക്ക്‌ പരിക്കേറ്റു. ചിറ്റഗോങ്‌ ജില്ലയിലെ സീതാകുണ്ഡയിലെ ബിഎം ഷിപ്പിങ്‌ ഡിപ്പോയിൽ ശനി രാത്രി ഒമ്പതോടെയാണ്‌ തീപിടിച്ചത്‌. |

കണ്ടെയ്‌നറിലുണ്ടായിരുന്ന രാസവസ്‌തുക്കൾ തമ്മിൽ പ്രവർത്തിച്ച്‌ തീയുണ്ടാവുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒമ്പതുപേർ അഗ്നിരക്ഷാസേനാംഗങ്ങളാണ്‌. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തീ അണയ്‌ക്കുന്നതിനിടെ അർധരാത്രി വൻ പൊട്ടിത്തെറി ഉണ്ടായതാണ്‌ അപകട തീവ്രത വർധിപ്പിച്ചത്‌. പിന്നാലെ തീ ആളിപ്പടർന്നു. 30 കിലോമീറ്റർ അകലെവരെ സ്‌ഫോടനശബ്‌ദം കേട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top