26 April Friday

ഫാം ഗേറ്റ്‌ തട്ടിപ്പ്‌ : ഇംപീച്ച്‌മെന്റ്‌ ഭീഷണിയിൽ 
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


ജൊഹാന്നസ്‌ബർഗ്‌
സ്വകാര്യ ഫാമിൽ ഒളിപ്പിച്ച ലക്ഷക്കണക്കിന്‌ ഡോളർ പണം മോഷണം പോയത്‌ റിപ്പോർട്ട്‌ ചെയ്യാത്തതിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ രമഫോസയ്ക്കെതിരെ ഇംപീച്ച്‌മെന്റിന്‌ നീക്കം. വിഷയം അന്വേഷിച്ച മുൻ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രസമിതി രമഫോസ അഴിമതിവിരുദ്ധനിയമം ലംഘിച്ചതായി നാഷണൽ അസംബ്ലി സ്പീക്കർക്ക്‌ റിപ്പോർട്ട്‌ കൈമാറി. തുടർന്നാണ്‌ ഇംപീച്ച്‌മെന്റ്‌ നീക്കം.

രമഫോസയുടെ പന്തയക്കുതിരകളെയും മറ്റും വളർത്തുന്ന ഫാമിലെ വീട്ടുപകരണങ്ങളിൽ ഒളിപ്പിച്ച വൻതുക 2020ലാണ്‌ മോഷണം പോയത്‌. എന്നാൽ, പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നതിനാൽ സംഭവം മാസങ്ങളോളം അധികൃതരെ അറിയിച്ചില്ല. രാജ്യത്തെ നിയമപ്രകാരം വ്യക്തമായ രേഖകളും അനുമതിയുമില്ലാതെ വിദേശ കറൻസിയിലുള്ള വൻ തുകകൾ കൈവശം വയ്ക്കരുത്‌. സംഭവം പിന്നീട്‌ പുറത്താകുകയും അന്വേഷണത്തിന്‌ സ്വതന്ത്രസമിതി രൂപീകരിക്കുകയുമായിരുന്നു. മത്സരത്തിനായുള്ള മുന്തിയ ഇനം മൃഗങ്ങളെ വിറ്റതിൽനിന്നുള്ള പണമാണെന്ന വാദം സമിതി അംഗീകരിച്ചില്ല.

സർക്കാരിനെ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നടത്താൻ നാഷണൽ അസംബ്ലിയിൽ നോട്ടീസ്‌ നൽകുമെന്ന്‌ പ്രതിപക്ഷമായ ഡെമോക്രാറ്റിക്‌ അലയൻസ്‌ നേതാവ്‌ ജോൺ സ്‌റ്റീൻഹ്യുസെൻ വ്യക്തമാക്കി. രമഫോസ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്‌. 2023ലാണ്‌ ദക്ഷിണാഫ്രിക്കയിൽ ദേശീയ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top