20 April Saturday

സൗദിയില്‍ മക്കയിലൊഴികെ ഇന്നു മുതല്‍ കര്‍ഫ്യൂവില്‍ ഇളവ്

എം എം നഈംUpdated: Monday Apr 27, 2020


ദമ്മാം> കോവിഡ് 19 പ്രതിരോധത്തിന്റെ  ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂ നിയമത്തില്‍ മക്കയൊഴികെയുള്ള  ഇടങ്ങളിൽ ഇളവ് ഏര്‍പ്പെടുത്തി  സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ ഉത്തരവ് പുറപ്പെടുവിച്ചു. മെയ്‌ 13 വരെയാണ്‌ ഇളവ്‌.
 മെയ് 13 വരെ കാലത്ത് ഒമ്പത് മുതല്‍ 5 വരെയുള്ള സമയത്തേക്കാണ് ഇളവ് അനുവദിക്കുക. മക്ക പട്ടണം, മക്കയിലെ അല്‍നുകാസ സ, ഹൂഷ് ബകര്‍ . അല്‍ഹുജൂന്‍, അല്‍മസാഫി അല്‍മിസ്ഫല, അജ്യയാദ്, കൂടാതെ ജിദ്ദയിലെ പ്രതേകമായി ഏര്‍പ്പെടുത്തിയ സ്ട്ട്രീറ്റുകള്‍ , മദീന പ്രതേകം നിരോധനമുള്ള സ്ഥലങ്ങള്‍, ദമമ്മാമിലെ അല്‍അഥീര്‍ സ്ട്രീറ്റ് എന്നിവടങ്ങളില്‍ നേരത്തെയുള്ള കര്‍ഫ്യൂ അവസ്ഥ തുടരും.

ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ ചില്ലറ, മൊത്ത വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. മാളുകള്‍ക്കും ഇതേ കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്
എന്നാല്‍ മാളുകളിലുള്ള സിനിമാ ഹാളുകള്‍, വിനോദ കേന്ദ്രങ്ങൾ, കോഫി ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയവക്കു അനുമതിയുണ്ടാവില്ല.  കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍, ഫാക്ടറികള്‍ തുടങ്ങിയവക്കും ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു

കര്‍ഫ്യൂ ഇളവ് സമയങ്ങളില്‍ പാര്‍ട്ടികളിലും പൊതുസ്ഥലങ്ങളിലും 5 പേരില്‍ കുടതല്‍ പേര്‍ ഒത്തു കൂടുന്നതിനു നിരോധനമുണ്ടാവും.

കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് വീടുകളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും തിരിച്ചു വരുമ്പോളും കൈകള്‍ കഴുകണമെന്ന് ആരോഗ്യ മന്ത്രാലയം ഉപദേശിച്ചു. മുതിര്‍ന്നവരും കുട്ടികളും പുറത്തിറങ്ങുന്ന് ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഫ്യൂ ഇളവ് സംബന്ധിച്ച് കൂടുതല് വിവരങ്ങള് ആഭ്യന്തര മന്ത്രാലയം, പോലീസ് വിഭാഗമോ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കര്‍ഫ്യൂ ഇളവില്‍ വാണിജ്യ സ്ഥാപനങ്ങളും മാളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം പുറപ്പെടുവിച്ചു. മാളുകള്‍ക്കുള്ളില്‍ ഇടപാടുകാര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകലം  പാലിച്ചിരിക്കണം കറന്‍സി ഇടപാടുകള്‍ ഒഴിവാക്കണം.

സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകലം പാലിച്ചിരിക്കണം.
മാളുകള്‍ക്കുള്ളിൽ  നിസ്‌കാരമുറികള്‍ അടച്ചിരിക്കണം. വസ്‌ത്രങ്ങൾ അളവെടുക്കുന്ന മുറി പാടില്ല, പൊതു ഇരിപ്പിടങ്ങള്‍ പാടില്ല.ഇലക് ട്രോണിക് കവാടങ്ങളെല്ലങ്കില്‍ കവാടങ്ങള്‍ തുറന്ന വെക്കണം, വില്‍പന നടത്തിയ സാധനങ്ങള്‍ മടക്കി എടുക്കുന്നതും പകരം നല്‍കുന്നത് ഒഴിവാക്കണം, . സ്ഥാപനത്തിനു പുറത്ത് വരി ക്രമീകരിക്കണം . അകത്തുള്ള ആളുകള്‍ ക്രമ പ്രകാരം പുറത്ത് പോയ ശേഷം പുറത്ത് കാത്ത് നില്‍ക്കുന്നവരെ പ്രവേശിപ്പിക്കുക

ട്രോളികള്‍, എസ്‌കലേറ്ററുകൾ എന്നിവ  ഇടക്കിടെ അണുവിമുക്തമാക്കണം. ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കയ്യുറകളും മാസ്‌കും ധരിച്ചിരിക്കണം. കവാടത്തില്‍ പ്രവേശിക്കുന്നവരെ താപനില പരിശോധിക്കണം. 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. പ്രവേശന കവാടങ്ങളില്‍ കയ്യുറയും  മാസ്‌കും കരുതിയിരിക്കണം. ജീവനക്കാർക്ക്‌  ചെറുതായിപോലും രോഗം സംശയിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തെ അറിയിക്കണം, ക്വാറൻറ്  ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കണം

സൗദിയില്‍ പുതുതായി 1223 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം കോവിഡ് 19 ബാധിതരുടെ എണ്ണം 17522 ആയിഉയര്‍ന്നു. മുന്നു പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ഇതോടെ മരണപ്പെടുന്നവരുടെ എണ്ണം 139 ആയി ഉയര്‍ന്നു.  122 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ കോവിഡ് 19 വൈറസ് സുഖപ്പെടുന്നവരുടെ എണ്ണം 2357 ആയി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top