27 April Saturday

ക്യൂബൻ പൊലീസിനും 
യുഎസ് ഉപരോധം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

വാഷിങ്‌ടൺ > ക്യൂബയ്ക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ക്യൂബൻ പൊലീസിനും സേനയുടെ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവർക്കുമെതിരെയാണ്‌ ഉപരോധം.

അമേരിക്കൻ പ്രേരണയിൽ ജൂലൈ 11ന്‌ ക്യൂബയിൽ അരങ്ങേറിയ പ്രതിഷേധത്തിന്റെ മറവിലാണ്‌ നടപടി കൂടുതൽ ഉപരോധം പരിഗണനയിലുണ്ടെന്നും അമേരിക്കയിൽ താമസമാക്കിയവരും വിപ്ലവ സർക്കാരിനെ എതിർക്കുന്നവരുമായ ക്യൂബക്കാരുമായി സംവദിക്കവെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയിൽ താമസമാക്കിയ ക്യൂബക്കാർ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിൽനിന്ന്‌ അവിടത്തെ സർക്കാരിന്‌ നികുതിവിഹിതം ലഭിക്കാത്തവിധം ക്രമീകരണമു‌ണ്ടാക്കാനാണ് നീക്കം. ജൂലൈ 11ന്റെ പ്രതിഷേധത്തിൽ ക്യൂബക്കാരെയും ലോകത്തെയാകെയും ദ്വീപ്‌ രാഷ്ട്രത്തിനെതിരായി തിരിക്കാൻ അമേരിക്ക സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്‌തിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ധനസഹായവും നൽകി. ഇതിന്റെ തുടർച്ചയായാണ്‌ പുതിയ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top