26 September Tuesday

ക്യൂബയ്ക്കെതിരായ അമേരിക്കൻ 
പ്രതിരോധം : പ്രതിഷേധിച്ച്‌ പനാമ

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023


പനാമ സിറ്റി
ക്യൂബയ്ക്കെതിരെ ആറുപതിറ്റാണ്ടിലധികമായി അമേരിക്ക തുടരുന്ന ഉപരോധത്തിൽ പ്രതിഷേധിച്ച്‌ പനാമ. ക്യൂബൻ ഐക്യദാർഢ്യത്തിനായുള്ള ദേശീയ കോ–- ഓർഡിനേറ്ററാണ്‌ ഞായറാഴ്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്‌.

വിനോദസഞ്ചാരകേന്ദ്രമായ മീ പ്യൂബ്ലോയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ആങ്കൺ ഹാളിൽ ദേശീയപതാക ഉയർത്തിയിരിക്കുന്ന കൊടിമരച്ചുവട്ടിൽ അവസാനിച്ചു. 1977 വരെ അമേരിക്കൻ അധിനിവേശത്തിലായിരുന്ന മേഖലയാണ്‌ അമേരിക്കൻ വിരുദ്ധ പ്രതിഷേധത്തിനായി പ്രക്ഷോഭകർ തെരഞ്ഞെടുത്തത്‌. ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട പ്രക്ഷോഭകർ, ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന്‌ മാറ്റണമെന്ന മുദ്രാവാക്യവും ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top