23 April Tuesday

പുനരേകീകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022

ബീജിങ്> ദേശീയ പുനരേകീകരണമെന്ന ലക്ഷ്യത്തിൽനിന്ന്‌ ചൈന പിന്നോട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. സിപിസി 20–-ാം പാർടി കോൺഗ്രസിൽ റിപ്പോർട്ട്‌ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തയ്‌വാൻ പ്രശ്നം ചൈനക്കാർ പരിഹരിക്കേണ്ട വിഷയമാണ്. പുനരേകീകരണത്തിനായി സമാധാനപരമായ ചർച്ചകൾ ചൈന ആത്മാർഥമായി തുടരും.

തയ്‌വാനുമായി സാമ്പത്തികവും സാംസ്കാരികവുമായ കൈമാറ്റങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നത്  തുടരും. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ ഇക്കാര്യത്തിൽ അംഗീകരിക്കാനാകില്ല. പുനരൈക്യത്തിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി ബലപ്രയോഗം നടത്തില്ലെന്ന്‌ ഉറപ്പ്‌ നൽകാനാകില്ല. രാജ്യത്തിന്റെ സമ്പൂർണ പുനരേകീകരണം സാക്ഷാൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
   
പരമാധികാരത്തിൽ ഉറച്ചെന്ന് തയ്‌വാൻ
  എന്നാൽ, ദേശീയ പരമാധികാരത്തിൽനിന്ന്‌ പിന്നോട്ടില്ലെന്നും ഇക്കാര്യത്തിൽ ഉറച്ച നിലപാടാണ്‌ തങ്ങൾക്കുള്ളതെന്നും തയ്‌വാൻ പ്രതികരിച്ചു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ചയില്ലെന്നും തയ്‌വാൻ അറിയിച്ചു. യുഎസ്‌ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.
Highlights : തയ്‌വാൻ  പനരേകീകരണത്തിൽ ബലപ്രയോഗം നടത്തില്ലെന്ന്‌ ഉറപ്പ്‌ നൽകാനാകില്ലെന്നും ഷി ജിൻപിങ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top