25 April Thursday

യുഎ ഇ യിൽ കോവിഡ് -19 കേസുകൾ കുറഞ്ഞു വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
ദുബായ് > യു എ ഇ യിൽ പുതിയതായി 63  കോവിഡ് 19 കേസുകളാണ്  റിപ്പോർട്ട് ചെയ്തത്. ഇതോടെ യു എ ഇയിലെ മൊത്തം കേസുകളുടെ എണ്ണം 468 ആയി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85 ൽ നിന്ന് 72 ലേക്കും  അവിടെനിന്ന്  വീണ്ടും 63 ലേക്കും വൈറസ് ബാധിച്ചവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
 
പടിപടിയായി വൈറസ് കേസുകൾ കുറഞ്ഞു വരുന്ന പ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ല എങ്കിൽ കേസുകളിൽ രണ്ടിരട്ടിയും മൂന്നിരട്ടിയും വർധനവാണ് സാധാരണഗതിയിൽ ഉണ്ടാകുക. സർക്കാർ ഊർജിതമായ പ്രവർത്തനങ്ങളാണ് ഇതിന്റെ വ്യാപനം തടയുന്നതിന് നടത്തുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top