25 April Thursday

വാക്‌സിൻ കിട്ടിയത്‌ ട്രംപ്‌ പറഞ്ഞതിന്റെ പത്തിലൊന്നാൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


വാഷിങ്‌ടൺ
രണ്ടുകോടി പൗരൻമാർക്ക്‌ 2020ൽ കോവിഡ്‌ വാക്സിൻ ലഭ്യമാക്കുമെന്ന്‌ പ്രഖ്യാപിച്ച അമേരിക്കയിൽ  വർഷാന്ത്യദിനംവരെ നൽകാനായത്‌ 26 ലക്ഷം പേർക്കുമാത്രം‌. ലക്ഷ്യത്തിന്റെ 13 ശതമാനമാണിത്‌. ഫൈസർ, മോഡേണ വാക്സിനുകളുടെ 1.40 കോടി ഡോസാണ്‌ ഇതുവരെ സംസ്ഥാനങ്ങൾക്ക്‌ നൽകിയത്‌. ഇതുതന്നെ മുഴുവനും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനങ്ങൾ വാക്സിൻ വിതരണം ത്വരിതപ്പെടുത്തണമെന്നും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്തു. പണമില്ലായ്‌മ സംസ്ഥാനങ്ങളിലെ വിതരണത്തെ ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്‌.

ഡിസംബർ അവസാനത്തോടെ നാലുകോടി ഡോസ്‌ ലഭ്യമാകുമെന്നാണ്‌ അധികൃതർ മുമ്പ്‌ പറഞ്ഞിരുന്നത്‌. ഒരാൾക്ക്‌ രണ്ട്‌ കുത്തിവയ്‌പാണ്‌‌ എടുക്കേണ്ടത്. രാജ്യത്തെ 2.1 കോടി ആരോഗ്യപ്രവർത്തകർക്കുള്ള കുത്തിവയ്‌പ്‌ ഡിസംബർ 14ന്‌ ആരംഭിച്ചു. നേഴ്‌സിങ്‌ ഹോം അന്തേവാസികൾ ഉൾപ്പെടെയുള്ള മുൻഗണനാ വിഭാഗങ്ങൾക്കും വാക്സിൻ നൽകി വരുന്നു. പൊലീസ്‌, അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള അവശ്യസേവന വിഭാഗങ്ങളും മുൻഗണനാ പട്ടികയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top