26 April Friday

കോവിഡ് വാക്‌സിനേഷന്‍ 10 കോടിയിലേക്ക്; ബ്രിട്ടനും ഇ യു വില്‍ തമ്മില്‍ 'വാക്സിന്‍ പൊളിറ്റിക്‌സ്‌സ്"

തോമസ്‌ പുത്തിരിUpdated: Monday Feb 1, 2021

"ബ്ലൂംബർഗ്' ശേഖരിച്ച കണക്കുകൾ പ്രകാരം ഇതുവരെ 62 രാജ്യങ്ങളിലായി 98.3 ദശലക്ഷത്തിലധികം ഡോസുകൾ നൽകി. ശരാശരി കുത്തിവെപ്പ് ഒരു ദിവസം 42 ലക്ഷം. 31.8 ദശലക്ഷം ഡോസുകള്‍  നൽകികൊണ്ട് അമേരിക്കയാണ് മുമ്പില്‍. 24 ദശലക്ഷം ഡോസുകളുമായി ചൈന രണ്ടാം സ്ഥാനത്തും 9.4 ദശലക്ഷം ഡോസുകളുമായി യു കെ മൂന്നാം സ്ഥാനത്തും തുടരുന്നു.

എന്നാല്‍ ജനസംഘ്യാനുപാതത്തില്‍ ഏറ്റവും നേട്ടം കൈവരിച്ചിട്ടുള്ളത് ഇസ്രയേലും യൂ എ ഇ യും ബ്രിട്ടനുമാണ്. നൂറുപേരില്‍ ഇസ്രയേല്‍ 53 പേര്‍ക്കും, യു എ ഇ 31 പേര്‍ക്കും ബ്രിട്ടന്‍ 14 പേര്‍ക്കും വീതമാണ് കോവിഡ് വാക്സിനേഷന്‍ നല്കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ജര്‍മ്മനി, ഫ്രാന്‍സ് ,  സ്പെയിന്‍ തുടങ്ങിയ  രാജ്യങ്ങള്‍   വാക്സിന്‍ പട്ടികയില്‍ വളരെ പിറകിലാണ്, ഇവിടങ്ങളില്‍ 100 പേരില്‍  മൂന്നില്‍ താഴെ മാത്രമാണ്  കുത്തിവെപ്പ് നിരക്ക്. നൂറില്‍  ഒന്ന് എന്ന തോതില്‍ പോലും   വാക്സിന്‍ നല്‍കാന്‍ കഴിയാത്ത  ഇന്ത്യ ഈ പട്ടികയില്‍ വളരെ വളരെ പിറകലാണ്.

കോവിഡ് വാക്സിന്‍  വിതരണത്തിലുള്ള അസമത്വത്തെതുടര്‍ന്നു ബ്രിട്ടനും ഇ യു വില്‍ തമ്മില്‍ "വാക്സിന്‍ പൊളിറ്റിക്സ്' തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഇ യു വിലുള്ള നിര്‍മാണ യൂണിറ്റുകളില്‍  പ്രതീക്ഷിച്ചപോലെ കോവിഡ് വാക്സിന്‍ ഉദ്പാദിപ്പിക്കാന്‍ കഴിയാത്തതാണ്   പ്രതിസന്ധിക്ക് കാരണമായത്.  ബ്രിട്ടനില്‍ നിന്നും കൂടുതല്‍ വാക്സിനുകള്‍ വേണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു. എന്നാല്‍ ബ്രിട്ടനിലെ വാക്സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്ളവര്‍ക്ക് നല്‍കിയതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങളിലേക്ക്  കോവിഡ് വാക്സിന്‍ നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് ബ്രിട്ടന്‍.

വാക്സിനേഷന്‍ രംഗത്ത് പിറകില്‍ ആയതോടെ ഇതുവരെയും പരിഗണിക്കാതെ മാറ്റിവച്ചിരുന്ന ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള  കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്കാനുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top