16 April Tuesday

കോവിഡ്‌ : ലാറ്റിൻ അമേരിക്കയിൽ 2 ലക്ഷം മരണം; ദക്ഷിണാഫ്രിക്കയിൽ 5 ലക്ഷം രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ലിമ
ലാറ്റിൻ അമേരിക്കയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലാണ്‌ മരണങ്ങളിൽ 70ശതമാനവും. കഴിഞ്ഞ ആഴ്ചയിൽ 1,595 മരണമാണ്‌ ബ്രസീലിൽ റിപ്പോർട്ട്‌‌ ചെയ്‌തത്‌. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,088 പേർ ബ്രസീലിൽ‌ മരിച്ചു‌. മെക്‌സിക്കോയിൽ 24 മണിക്കൂറിനിടെ 784 പേരാണ്‌ മരിച്ചത്‌.

കോവിഡ്‌ മൂലം പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയത്‌‌ കോവിഡ്‌ വ്യാപനം രൂക്ഷമാക്കി. 20 രാജ്യമാണ്‌ ലാറ്റിൻ അമേരിക്കയിലുള്ളത്‌.

ഫിലിപ്പീൻസിൽ ഒരു ലക്ഷം
ഫിലിപ്പീൻസിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ്‌ അരലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചത്‌.

ഹോങ്കോങ്ങിൽ വ്യാപകമായ കോവിഡ്‌ പരിശോധന നടത്താൻ ആരോഗ്യ സംഘത്തെ അയച്ച്‌ ചൈന. 60 അംഗ സംഘത്തിലെ ഏഴു പേരെയാണ്‌ അയച്ചത്‌.

ആസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത്‌ കോവിഡിനെ ദുരന്തമായി പ്രഖ്യാപിച്ചു. രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയിൽ 5 ലക്ഷം രോഗികൾ
ദക്ഷിണാഫ്രിക്കയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. ആഫ്രിക്കയിലെ 50 രാജ്യങ്ങളിലെ കോവിഡ്‌ രോഗികളിൽ 50ശതമാനവും ദക്ഷിണാഫ്രിക്കയിലാണ്‌. 8152പേർ മരിച്ചു. 24 മണിക്കൂറിനിടെ 10,107 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികൾ 5,03,290 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top