18 April Thursday

ജപ്പാനിൽ കോവിഡ്‌ വ്യാപനം; 
ഒറ്റദിനം 456 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023


ടോക്യോ
ജപ്പാനിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനിടെ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌ 456 കോവിഡ്‌ മരണം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌.
പുതുവത്സരാഘോഷങ്ങൾക്കൊപ്പം കോവിഡ് വ്യാപനവും വർധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.ജപ്പാനില്‍ 2,45,542 കേസാണ്‌ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്‌.
വ്യാഴാഴ്ച ടോക്യോയിൽ 20,720 പേർ രോഗബാധിതരായി. നവംബർ മുതലാണ്‌ മരണസംഖ്യ കുത്തനെ ഉയർന്നത്‌. ഡിസംബറിൽ കോവിഡ്മരണം 7688 ആയി. 80 വയസ്സിന്‌ മുകളിലുള്ളവരാണ് മരിച്ചവരിലേറെയും. അവസാന മൂന്ന് മാസത്തെ കോവിഡ് മരണ നിരക്ക് കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 16 മടങ്ങ് കൂടുതലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top